KeralaNattuvarthaLatest NewsNews

വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പോയ ദലിത് വിദ്യാർഥിക്ക് പൊലീസിന്റെ ക്രൂര മർദ്ദനം ; സംഭവം കേരളത്തിൽ

അജീഷിന്റെ ഫോൺ പരിശോധിച്ച പൊലീസ് സഹോദരിമാരുടെ ചിത്രം കണ്ട് അസഭ്യം പറയുകയും ചെയ്തു

പത്തനംതിട്ട : വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പോയ ദലിത് വിദ്യാർഥിക്ക് പൊലീസിന്റെ ക്രൂര മർദ്ദനം. കുരമ്പാല അജീഷ് ഭവനത്തിൽ അജീഷിന് ആണ് മർദ്ദനമേറ്റത്. പരുക്കേറ്റ അജീഷ് കുമാർ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇടയാടി പമ്പിന് സമീപം റോഡ് മുറിച്ച് കടക്കാൻ നിന്ന അജീഷിനെ അതുവഴി വന്ന പോലീസ് അരികിലേക്ക് വിളിച്ചു വരുത്തിയാണ് മർദ്ദിച്ചത്.

Read Also : മോദി സർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെ പ്രശംസിച്ച് ലോകാരോഗ്യസംഘടന

നീയാണോടാ ഇവിടുത്തെ മാലമോഷണക്കാരൻ എന്നു ചോദിച്ച് ഇരു കവിളിലും അടിക്കുകയായിരുന്നു.അടിയുടെ ആഘാതത്താൽ ചെവിയിലൂടെ രക്തം വന്നതായി അജീഷ് പറയുന്നു.അടിയുടെ ആഘാതത്താൽ ചെവിയിലൂടെ രക്തം വന്നതായി അജീഷ് പറയുന്നു.അജീഷിന്റെ ഫോൺ പരിശോധിച്ച പൊലീസ് സഹോദരിമാരുടെ ചിത്രം കണ്ട് അസഭ്യം പറയുകയും ചെയ്തു. മർദ്ദനമേറ്റ് അവശനായ അജീഷ് കുമാറിനെ പമ്പിൽ പെട്രോൾ അടിക്കാനെത്തിയവരാണ് വീട്ടിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button