Latest NewsNewsIndia

ന്യൂനമര്‍ദ്ദം: ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

ഹൈദരാബാദ്: ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലും അയല്‍ സംസ്ഥാനമായ തെലങ്കാനയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്.

Read also: രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനം; മാണിയുടെ ആത്മാവ് ജോസിനോട് പൊറുക്കില്ല : എംഎം ഹസൻ

ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേരാണ് മരണപ്പെട്ടത്. റോഡുകളില്‍ വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. തെലങ്കാനയിലെ 14 ജില്ലകളെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം ഒസ്മാനിയ സർവകലാശാല മാറ്റിവച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button