KeralaCinemaMollywoodLatest NewsNewsEntertainment

അമ്മയില്‍ നിന്നും പുറത്ത് പോവേണ്ടത് തിലകനോ, പാര്‍വ്വതിയോ ഒന്നുമല്ല; പുറത്താക്കപ്പെടേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും: ഷമ്മി തിലകന്‍

പുറത്താക്കാനായിട്ട് ആര്‍ക്കും തന്നെ സംഘടനയില്‍ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചു അമ്മ സംഘടനയിൽ നിന്നും രാജിവച്ച പാർവതിയെ പിന്തുണച്ചു ഷമ്മി തിലകൻ. സംഘടനയിൽ നിന്നും പുറത്ത് പോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റ് ആണെന്നും ഏഷ്യാവില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

പാര്‍വതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടി. അവര്‍ പുറത്തുപോകേണ്ട കാര്യമില്ല. അവര്‍ പറഞ്ഞതുപോലെ അയാള്‍ തന്നെയാണ് പുറത്തു പോകേണ്ടത്. പാര്‍വതി ചെയ്തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകന്‍ പറയുന്നു. ”പുറത്താക്കാനായിട്ട് ആര്‍ക്കും തന്നെ സംഘടനയില്‍ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ചാരിറ്റബിള്‍ ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയാണത്. അതില്‍ പറയുന്ന നിയമാവലികള്‍ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആര്‍ക്കും തന്നെയില്ല. അല്ലാത്തപക്ഷം അതിനകത്ത് നിന്നും പുറത്താക്കപ്പെടേണ്ടത് തിലകനോ, പാര്‍വ്വതിയോ ഒന്നുമല്ല. ഇടവേള ബാബു എന്ന വ്യക്തിയാണ് പുറത്താക്കപ്പെടേണ്ടത്. സംവിധായകന്‍ വിനയന്‍ കോമ്ബെറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് ഒരു കേസ് കൊടുത്തിരുന്നു. ആ കോടതിയുടെ വിധി വന്നത് ഓണ്‍ലൈനിലുണ്ട്. വിനയന്‍ VS അമ്മ എന്ന് സേര്‍ച്ച്‌ ചെയ്താല്‍ ആ ഫയല്‍സ് കിട്ടും.

read also:പാടാൻ കഴിവുള്ളവർ ആണോ നിങ്ങൾ ? പാട്ടിന്റെ ലോകത്ത് കഴിവ് തെളിയിക്കാൻ സുവർണ്ണാവസരം; ”നാളെയുടെ പാട്ടുകാർ” നിങ്ങൾക്കാകാം

തിലകനോട് ചെയ്തത് അനീതിയാണെന്നുള്ളത് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. കോടതിയിലെ ഒരു ട്രയല്‍ കഴിഞ്ഞിട്ടുള്ള വിധിയാണത്. ആ റിപ്പോര്‍ട്ടില്‍ അവര്‍ വ്യക്തമായി പറയുന്നുണ്ട് തിലകനോട് ചെയ്തത് ശരിയോ തെറ്റോ എന്ന്. കോടതിയുടെ ഈ വിധി വന്നതിന് ശേഷം മാത്രമാണ് ഞാന്‍ ഇതിനെതിരെ അസോസിയേഷനില്‍ പൊട്ടിത്തെറിച്ചിട്ടുള്ളത്. അതിന് മുന്‍പ് വരെ എനിക്ക് പൊട്ടിത്തെറിക്കാന്‍ യാതൊരു തെളിവുകളും എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. പുറത്തുപോകേണ്ടത് ഇടവേള ബാബു ആണെന്നുള്ളതില്‍ ഒരു സംശയവുമില്ല കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതുകൊണ്ടാണ് ഞാനത് പറയാത്തത്.” ഷമ്മി തിലകന്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button