COVID 19KeralaLatest NewsNewsIndia

“ഒരു കോവിഡ് രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുത്” ; ‘പ്രാണാ’ പദ്ധതിയിലേക്ക് ഹോസ്പിറ്റൽ വാർഡ് സ്പോൺസർ ചെയ്ത് സുരേഷ് ഗോപി എം പി

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ” പ്രാണാ” പദ്ധതിയിലേക്ക് ശ്രീ സുരേഷ് ഗോപി എം.പി 768000 രൂപ നൽകും.

Read Also : ടെലികോം സേവനങ്ങളിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ബിഎസ്എന്‍എല്‍ മാത്രം ഉപയോഗിക്കാൻ നിര്‍ദ്ദേശം

അപകടത്തിൽ മരിച്ച മകൾ ലക്ഷമിയുടെ ഓർമ്മക്കായി രൂപീകരിച്ച LAKSHMI- SURESH GOPI MP’ s INITIATIVE ട്രസ്റ്റിൻ്റെ പേരിലാണ് ശ്രീ സുരേഷ് ഗോപി എം .പി തുക നൽകുന്നത്. കോവിഡ് രോഗികൾക്കായി സജ്ജീകരിച്ച 11-ാം വാർഡ് പൂർണ്ണമായി എല്ലാ ബെഡിലും പൈപ്പ് വഴി ഓക്സിജനും അനുബന്ധ സൗകര്യങ്ങളും എത്തിക്കുന്നതാണ് പദ്ധതി. ഒരു ബെഡിന് 12000 രൂപയാണ് ചെലവ്. 11-ാം വാർഡിൽ 64 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഇനി ഒരു കോവിഡ് രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്താലാണ് സുരേഷ്ഗോപി ഇത്തരം ഒരു ഉദ്യമത്തിന് സഹായഹസ്തവുമായി എത്തിയത്.

15-ാം തീയ്യതി കാലത്ത് 11 മണിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് പ്രിൻസിപ്പാൾ ഡോക്ടർ എം എ ആൻഡ്രൂസിന് ശ്രീ സുരേഷ് ഗോപി എം.പി യ്ക്ക് വേണ്ടി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ചെക്ക് കൈമാറും.

https://www.facebook.com/AneeshkumarBJP/photos/a.475089945929397/3120223968082635/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button