Latest NewsNewsIndia

വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി; സന്ദർശനം ഒക്ടോബര്‍ 19ന്

ന്യൂഡല്‍ഹി: സ്വന്തം മണ്ഡലം സന്ദർശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുക. ഒക്ടോബര്‍ 19ന് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also: ഇന്ത്യന്‍ ജിഡിപിയെ ബംഗ്ലാദേശ് മറികടക്കുന്നത് വിദൂരമല്ലെന്ന് രാഹുല്‍ ഗാന്ധി; തക്ക മറുപടിയുമായി സാമ്പത്തിക വിദഗ്ദര്‍

അതേസമയം ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്‍റെ വിജയത്തിനായി രാഹുല്‍ പ്രചരണത്തിന് എത്തുന്നുണ്ട്. ഇതിനോടൊപ്പമാകും രാഹുലിന്‍റെ വയനാട് സന്ദര്‍ശനം. മൂന്നു ഘട്ടങ്ങളായി നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. സന്ദര്‍ശനത്തിന്‍റെ തീയതി, വേദി എന്നിവയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button