Latest NewsNewsEntertainment

നടി മീനയെ തേങ്ങ പൊതിക്കാൻ പഠിപ്പിച്ച് സംവിധായകൻ ജിത്തു ജോസഫ്; ചിത്രമേറ്റെടുത്ത് ആരാധകർ

ജോര്‍ജ്ജ് കുട്ടിയും കുടുംബവും തിരികെ വരവിനായി തയ്യാറെടുക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്

ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് കുട്ടിയും കുടുംബവും തിരികെ വരവിനായി തയ്യാറെടുക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം വെെറലാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ദൃശ്യം 2 ന്റെ രസകരമായ ഒരു ലൊക്കേഷന്‍ ചിത്രമാണ്.

 

പ്രശസ്ത താരം മീനക്കൊപ്പുള്ള ജീത്തു ജോസഫിന്റെ ചിത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. ഒരു തേങ്ങപൊതിക്കല്‍ യന്ത്രവും കയ്യില്‍ ഒരു തേങ്ങയുമായി സംവിധായകന്‍ ജീത്തു ജോസഫും തൊട്ടരികില്‍ നായിക മീനയും നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

നിമിഷങ്ങൾക്കകം ഫാന്‍ ഗ്രൂപ്പില്‍ വൈറലായ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ചിരിപ്പൊട്ടിച്ചിട്ടുണ്ട്. മീനയെ തേങ്ങ പൊതിക്കാന്‍ പഠിപ്പിക്കുന്ന സംവിധായകന്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button