Latest NewsNewsInternational

ഭൂചലനം : 5.4 തീവ്രത

മനില : ഭൂചലനം അനുഭവപ്പെട്ടു. ഫിലിപ്പൈൻസിലെ ഒസിഡന്റൽ മിൻഡോറോ പ്രവിശ്യയിൽ, ലൂക്ക് ടൗണിന് 21 കിലോമീറ്റർ വടക്കുകിഴക്കായി, ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 4:06 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി (ഫിവോൾക്സ്) അറിയിച്ചു.

Also read : നീ​ണ്ട 67 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു വ​നി​ത​യു​ടെ വ​ധ​ശി​ക്ഷ; നടപ്പിലാക്കാനൊരുങ്ങി ആമേരിക്ക

റിക്‌റ്റർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 12 കിലോമീറ്റർ ആഴത്തിലുള്ളതായിരുന്നുവെന്നും, ടെക്റ്റോണിക് ഉത്ഭവമാണെന്നും ഫിവോൾക്സ് മേധാവി റെനാറ്റോ സോളിഡം മാധ്യമങ്ങളോട് പ്രതികരിച്ചു. ആളപായമോ,പരിക്കുകളോ,നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button