KeralaLatest NewsIndia

കോവിഡിനെതിരെ പോരാടി ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകന് ധനസഹായം നൽകിയതിനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്ററിന് 50 ലക്ഷം നൽകിയതായി വാർത്ത , ഓൺലൈൻ മാധ്യമത്തിനെതിരെ സദാനന്ദൻ മാസ്റ്റർ

പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോർച്ചറി ജീവനക്കാരൻ പി.എൻ സദാനന്ദന്റെ കുടുംബത്തിനാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ആണ് കേന്ദ്രസർക്കാർ അനുവദിച്ചത്.

കൊച്ചി; കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടി ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൽകിയ ആദരം ബിജെപി നേതാവിന് നൽകിയതായി തെറ്റായ വാർത്ത നൽകി ഓൺലൈൻ മാധ്യമം . പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോർച്ചറി ജീവനക്കാരൻ പി.എൻ സദാനന്ദന്റെ കുടുംബത്തിനാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ആണ് കേന്ദ്രസർക്കാർ അനുവദിച്ചത്.

എന്നാൽ കർമ്മ ന്യൂസ് എന്ന ഓൺലൈൻ മാധ്യമം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്ററിന് ഈ ധനസഹായം നൽകിയതായി അദ്ദേഹത്തിന്റെ ഫോട്ടോയും മറ്റും ഉപയോഗിച്ച് വാർത്ത നൽകുകയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ കൂടെ നിൽക്കുന്ന ഫോട്ടോയും ഇവർ അതിനായി ഉപയോഗിച്ചിരുന്നു. വാർത്തക്കെതിരെ നിരവധി കമന്റുകൾ വന്നതോടെ വാർത്ത അവർ ഡിലീറ്റ് ചെയ്തിരുന്നു.

എന്നാൽ ഒരു ക്ഷമാപണം നടത്താതിരുന്നത് സദാനന്ദൻ മാസ്റ്ററെയും ബിജെപി പ്രവർത്തകരെയും ചൊടിപ്പിക്കുകയായിരുന്നു. പലരും മാധ്യമത്തിന്റെ ഓഫീസിലേക്ക് വിളിച്ചിട്ടു ഫോൺ പോലും എടുത്തില്ലെന്ന പരാതിയും ഉണ്ട്. സദാനന്ദൻ മാസ്റ്റർ ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

നിരുത്തരവാദപരം,
ഈ ‘കർമ്മ’ മാധ്യമ സംസ്കാരം….

മുമ്പ് രണ്ടര വർഷം നേരിട്ടുള്ള മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെടാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പരോക്ഷമായെങ്കിലും അതിന്റെ ഭാഗമാകാറുമുണ്ട്. മാധ്യമങ്ങളെ താല്പര്യത്തോടെയും ബഹുമാനത്തോടെയുമാണ് കാണുന്നതും. അത് സ്ഥാപനവൽകൃത മാധ്യമങ്ങളായാലും സമൂഹ മാധ്യമങ്ങളായാലും മറ്റ് ഓൺലൈൻ മാധ്യമങ്ങളായാലും അങ്ങനെ തന്നെ.

മാധ്യമ പ്രവർത്തനത്തിനിടയിൽ അബദ്ധങ്ങൾ പിണയുന്നത് സ്വാഭാവികമാണ്. അവ ക്ഷന്തവ്യവുമാണ്. പക്ഷെ ചില ‘അബദ്ധ’ങ്ങൾ അക്ഷന്തവ്യമായ അപരാധങ്ങളാവുമ്പോൾ പൊതു ഇടത്തിൽ അവതരിപ്പിക്കാതിരുന്നു കൂടാ. ഭാവിയിൽ ആർക്കും സംഭവിക്കാതിരിക്കാൻ അത് അനിവാര്യമാണ്.

കോവിഡ് പ്രതിരോധത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട ഒരു പി.എൻ സദാനന്ദൻ എന്ന സഹോദരന് പ്രധാനമന്ത്രിയുടെ സഹായധനമായി 50 ലക്ഷം രൂപ അനുവദിച്ച വാർത്ത ഓൺലൈൻ മാധ്യമമായ “കർമ ന്യൂസ് ” ഇന്ന് പ്രക്ഷേപണം ചെയ്തു. നല്ല കാര്യം. പക്ഷെ ചിത്രമായി കൊടുത്തത് ജീവനോടെയിരിക്കുന്ന, BJP സംസ്ഥാന ഉപാധ്യക്ഷനായ സി.സദാനന്ദൻ മാസ്റ്റർ എന്ന ഈയുള്ളവന്റേത് …. അതു പോട്ടേന്നു വെക്കാം.

എന്നാൽ മോദിജിയോടൊപ്പമുള്ള ഫോട്ടോ തന്നെ ഉൾപ്പെടുത്തി, വിദഗ്ദ്ധരായ എഡിറ്റർമാർ !!! ഇങ്ങനെയും അബദ്ധം പറ്റുമോ? ഇത്ര ലാഘവത്തോടെയാണോ ഇവരൊക്കെ മാധ്യമ പ്രവർത്തനം നടത്തുന്നത്….? ഇനി ആരൊക്കെ ഇവരുടെ ഓൺലൈൻ വധത്തിന് വിധേയരാകേണ്ടി വരും….

ഈ ഉത്തരവാദിത്തമില്ലായ്മക്ക് മറുപടി വേണ്ടേ? അതിനു ശ്രമിച്ചു നോക്കി. പലവട്ടം മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പ്രതികരണമില്ല. ലാന്റ് നമ്പരിൽ വിളിച്ചപ്പോൾ ഒരാൾ എടുത്തു. ആരെന്നു പറയാതെ, ഒരു സീരിയസ് കാര്യമുണ്ട്, താങ്കളാരാണെന്നു അങ്ങോട്ടു ചോദിച്ചു. മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു കളഞ്ഞു. പിന്നീട് പലകുറി വിളിച്ചു നോക്കി. പ്രതികരണമില്ല. ഒടുവിൽ വാട്സാപ്പ് പേജിൽ ശബ്ദ സന്ദേശമയച്ചു. അതിനുമില്ല, മറുപടി.
പ്രിയപ്പെട്ട കർമ്മ ന്യൂസ്, ഒരഭ്യർത്ഥന മാത്രം….
പറ്റിയ അബദ്ധം തിരുത്തണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button