CinemaMollywoodLatest NewsNewsEntertainment

നയന്‍താര വീണ്ടും മലയാളത്തിലേക്ക്!!

എല് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപക് മേനോനാണ്.

കുഞ്ചാക്കോ ബോബന്റെ നായികയായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍.  നിവിൻ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നിഴല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവർ പങ്കുവച്ചു.

read also:’ചെങ്കൊടി പിടിച്ച നിരവധി സിപിഎം സഖാക്കളെ മൂകസാക്ഷിയാക്കികൊണ്ട്, പൊലീസിന്റെ ലാത്തിയടിയേറ്റ് ഇങ്കുലാബ് ഉറക്കെ വിളിച്ച ഡിവൈഎഫ്‌ഐക്കാരുടെ മുന്നിലൂടെ തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ദിവസം പോലും സിപിഎമ്മില്‍ പ്രവര്‍ത്തിക്കാത്ത താങ്കള്‍ എങ്ങനെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ കൊല്ലം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി? താങ്കള്‍ അതിനു വേണ്ടി കൊടുത്ത കോടികള്‍ ആര്‍ക്കാണറിയാത്തത്? മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ്

മികച്ച എഡിറ്റിങ്ങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എല് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപക് മേനോനാണ്. സൂരജ് എസ് കുറുപ്പാണ് സംഗീതം

shortlink

Related Articles

Post Your Comments

Related Articles


Back to top button