Latest NewsKeralaNews

കോവിഡ് ഭേദമായി എത്തിയ യുവതിയെ ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ടു ; പൊലീസ് കേസെടുത്തു

കൊച്ചി: കോവിഡ് നെഗറ്റീവായി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെത്തിയ യുവതിയെ കൊച്ചിയിലെ ഹോസ്റ്റലില്‍ നിന്നും ഇറക്കി വിട്ട സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ യുവതിയില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു.

അതേസമയം കോവിഡ് ആയതിനാല്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. താമസിച്ചു കൊണ്ടിരുന്ന കൊച്ചിയിലെ ക്വീന്‍സ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിനാല്‍ തന്നെ ഇപ്പോള്‍ സഹപ്രവര്‍ത്തകയുടെ വീട്ടിലാണ് യുവതി അഭയം തേടിയിരിക്കുന്നത്.

സെപ്റ്റംബര്‍ 24-ാം തിയതി ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്. തുടര്‍ന്ന് 31ന് നടത്തിയ പരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ഏഴാം തിയതി യുവതിക്ക് കോവിഡ് നെഗറ്റീവായി. തുടര്‍ന്ന് ഏഴു ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞെത്തിയ യുവതിയെ ഹോം ക്വാറന്റൈനില്‍ പോകാത്തതിനാല്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഇന്ന് യുവതി താമസിക്കുന്ന കൊച്ചിയിലെ ക്വീന്‍സ് ഹോസ്റ്റല്‍ ഉടമയില്‍ നിന്ന് മൊഴിയെടുക്കും. യുവതി ജോലിക്ക് പോകാത്തപക്ഷം മുഴുവന്‍ സമയം ഹോസ്റ്റല്‍ മുറിയില്‍ ചിലവഴിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കടവന്ത്രയിലെ മേരി ക്വീന്‍സ് ഹോസ്റ്റല്‍ ഉടമ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button