Latest NewsNewsIndia

വര്‍ഗീയ കലാപങ്ങള്‍ ഉടലെടുക്കുന്നതിന് കാരണം ‘എന്റെ ദൈവം നിങ്ങളുടെ ദൈവത്തേക്കാള്‍ നല്ലതെന്ന ചിന്ത… ഒരു രാജ്യത്തിനും സര്‍ക്കാരിനും പ്രത്യേകിച്ച് ഒരു മതവുമില്ല.. ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുന്നത് ആര്‍.എസ്.എസ് …. ആര്‍എസ്എസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങളും വര്‍ഗീയ ധ്രുവീകരണവും ഉടലെടുക്കുന്നതിന് കാരണം ‘എന്റെ ദൈവം നിങ്ങളുടെ ദൈവത്തേക്കാള്‍ നല്ലതെന്ന ചിന്ത…
ഒരു രാജ്യത്തിനും സര്‍ക്കാരിനും പ്രത്യേകിച്ച് ഒരു മതവുമില്ല.. സോഷ്യലിസ്റ്റ് രാജ്യത്തിനായി എല്ലാവരോടും ഒരുമിയ്ക്കാന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാ റാം യെച്ചൂരിയുടെ ആഹ്വാനം. ആര്‍.എസ്.എസും അതിന്റെ രാഷ്ട്രീയ സംഘടനയായ ബിജെപിയും രാജ്യത്തെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്കും പിന്നോക്കാവസ്ഥയിലേക്കും നയിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തതോടെ സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌ന തന്നെ പലതവണ സമീപിച്ചു…യുഎഇ കോണ്‍സുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താനായിരുന്നു എന്ന് എം ശിവശങ്കര്‍… എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടതിനെ കുറിച്ചുള്ള പ്രതികരണം ഉദ്യോഗസ്ഥരെ ഞെട്ടിച്ചു… കള്ളക്കടത്ത് സാധനങ്ങള്‍ ബീമാപള്ളിയില്‍ വിറ്റഴിക്കുക പതിവ്

ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുന്നതിന് ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തിലെ പരിപാടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യത്തിനും സര്‍ക്കാരിനും പ്രത്യേകിച്ച് ഒരു മതവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരാവകാശമാണ് ആ സര്‍ക്കാരിന്റെ മതം. ഓരോ പൗരന്റെയും മതത്തെ സംബന്ധിച്ച അവരുടെ അവകാശങ്ങള്‍, വിശ്വാസങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയും സംരക്ഷിക്കപ്പെടണമെന്നും യെച്ചൂരി പറഞ്ഞു.

മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്നും കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. ബിജെപിയെ സംസ്ഥാനങ്ങളില്‍ ക്ഷീണിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് ലയനം അജണ്ടയിലില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതുകൊണ്ടാണ് പാര്‍ട്ടി പ്രസക്തവും സജീവവുമായി നിലനില്‍ക്കുന്നതെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button