Latest NewsNewsIndia

അസം-മിസോറം സംഘർഷം; പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു: ഗവര്‍ണര്‍ ശ്രീധരൻ പിള്ള

അസം- മിസോറം സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ജ​ന​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റിരുന്നു.

ഐസ്വാള്‍: അസം – മിസോറം അതിർത്തി സംഘർഷത്തിൽ പ്രതികരണവുമായി മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള. അതിർത്തി സംഘർഷത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച (ഒക്‌ടോബർ-18) ഉണ്ടായ സംഘര്‍ഷ സ്ഥലങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

അസം- മിസോറം സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ജ​ന​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റിരുന്നു. മി​സോ​റ​മി​ലെ കോ​ലാ​സി​ബ് ജി​ല്ല​യും ആ​സാ​മി​ലെ കാ​ചാ​ർ ജി​ല്ല​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മി​സോ​റ​മി​ലെ വൈ​രെം​ഗ്തേ, അസാ​മി​ലെ ലൈ​ലാ​പു​ർ ഗ്രാ​മ​ങ്ങ​ൾ​ക്കും സ​മീ​പ​മാ​യി​രു​ന്നു സം​ഘ​ർ​ഷം.

Read Also: അസ്സം-മിസോറാം സംഘർഷം; പ്രധാനമന്ത്രി ഇടപെടുന്നു

ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ അം​ഗ​ങ്ങ​ളെ ഇ​വി​ടെ മി​സോ​റം സ​ർ​ക്കാ​ർ വി​ന്യ​സി​ച്ചു. മി​സോ​റ​മി​ലെ കോ​ലാ​സി​ബ് ജി​ല്ല​യി​ലാ​ണു വൈ​രെം​ഗ്തേ. അസാ​മി​നെ മി​സോ​റ​മു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത 306 ക​ട​ന്നു​പോ​കു​ന്ന​ത് മി​സോ​റ​മി​ന്‍റെ വ​ട​ക്കേ​യ​റ്റ​മാ​യ വൈ​രെം​ഗ്തേ​യി​ലൂ​ടെ​യാ​ണ്. ഇ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ഗ്രാ​മ​മാ​ണ് അ​സാ​മി​ലെ ലൈ​ലാ​പു​ർ.

ഇരു സംസ്ഥാനങ്ങളിലെയും അ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന 80 ശ​ത​മാ​ന​ത്തി​ലേ​റെ പേ​ർ ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്ന് മി​സോ​റ​മി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എം​എ​ൻ​എ​ഫി​ന്‍റെ എം​എ​ൽ​എ ലാ​ൽ​റി​ന്‍റു​വാം​ഗ സൈ​ലോ കു​റ്റ​പ്പെ​ടു​ത്തി. നിലവിൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റ​ട​ക്കം എം​എ​ൻ​എ​ഫി​ന്‍റെ 11 എം​എ​ൽ​എ​മാ​ർ വൈ​രെ​ഗ്തേ​യി​ൽ ക്യാമ്പ് ചെ​യ്യു​ക​യാ​ണ്.

shortlink

Related Articles

Post Your Comments


Back to top button