Latest NewsNewsInternationalKuwait

പൊതുമര്യാദകൾ ലംഘിച്ച വാര്‍ത്താ അവതാരകയെ നാടുകടത്തി

കുവൈറ്റ് സിറ്റി : പൊതുമര്യാദകൾ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ലെബനാന്‍ സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്‍ദെലിനെ അധികൃതർ നാടുകടത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകളുടെ പേരിലാണ് നടപടി. പത്ത് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ സ്നാപ്പ് ചാറ്റ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൻ വിവാദങ്ങൾക്ക് കാരണമായി. തുടർന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എത്തിക്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് കർശന നടപടിയുമായി രംഗത്തെത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button