KeralaLatest NewsNews

“ശിവശങ്കർ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടും; അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല” : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശിവശങ്കറിനെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ശിവശങ്കറിനെ ആശുപത്രിയിലാക്കിയത് കസ്റ്റംസാണ്, സര്‍ക്കാരിന് അതില്‍ പങ്കില്ല. ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫിസുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ ഒരു ബന്ധവുമില്ല”,മുഖ്യമന്ത്രി പറഞ്ഞു .

Read Also : “ഉണ്ണിമേനോനും, വേണു ഗോപാലിനും, മാര്‍ക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ” ; വിജയ് യേശുദാസിന് മറുപടിയുമായി സംഗീത പ്രേമിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

കേന്ദ്ര ഏജന്‍സികള്‍ക്ക് ആരെയും ചോദ്യംചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. സ്വര്‍ണക്കടത്തില്‍ കേന്ദ്രഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ അപക്വവും മന്ത്രി പദവിക്ക് ചേരാത്ത നടപടിയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന തരത്തിലാണ് ഒരു മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രമോ അന്വേഷണ ഏജന്‍സിയോ പറയട്ടെ. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഒരു പരാതിയും ഇതുവരെ പറഞ്ഞിട്ടില്ല. കുറ്റവാളികളെ നീതിയുക്തമായ അന്വേഷണം നടത്തിപുറത്തുകൊണ്ടുവരണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്തിന്റെ വേരുകള്‍ കണ്ടെത്താനാകണം. എല്ലാ കുറ്റവാളികളെ നിയമത്തിന് മുമ്ബില്‍ കൊണ്ടുവരണം. അതിനാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആദ്യം തന്നെ കത്തെഴുതിയത്, മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button