Latest NewsNewsBusiness

ഓഹരി വിപണി : ആദ്യ ദിനം അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : ഓഹരി വിപണിയിൽ വ്യാപാര ആഴ്ചയിലെ ആദ്യ ദിനം അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 448.62 പോയിന്റ് ഉയർന്നു 40,431.60ലും, നിഫ്റ്റി 110.50 പോയന്റ് ഉയര്‍ന്ന് 11,873ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നകാര്യം, ലോഹം, എഫ്എംസിജി ഓഹരികളാണ് നിഫ്റ്റിക്ക് ബലമേകിയത്. ബിഎസ്ഇയിലെ 1470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1150 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 148 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read : വിശപ്പിൻ്റെ റിപ്പബ്ലിക്ക്? ഇതാണോ അഛേദിൻ? ചോദ്യങ്ങളുമായി എംബി രാജേഷ്

ആക്‌സിസ് ബാങ്ക്, നെസ് ലെ, എസ്ബിഐ, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ചനേട്ടത്തിലും, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ബജാജ് ഓട്ടോ, ഡീവീസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ് ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button