Life Style

മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

 

നമ്മള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണങ്ങളെ പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്തിനാണ് ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചാല്‍ പലരും നല്‍കുന്ന രസകരമായ മറുപടിയാണ് വിശക്കുമ്പോള്‍ കഴിക്കുന്നു എന്ന്. എന്നാല്‍ ഓരോ ഭക്ഷണത്തിന്റെയും ഗുണവും ദോഷവും അറിഞ്ഞുവേണം നാം കഴിക്കാന്‍. ജിമ്മില്‍ പോകുന്ന പലര്‍ക്കും സുപരിചിതമായ ഒന്നാണ് മുട്ട. പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണ പദാര്‍ത്ഥം എന്നായിരിക്കും അവരുടെയും അഭിപ്രായം. പോഷകാഹാര ഭക്ഷണങ്ങളില്‍ നിന്നും ഒഴിച്ച് കൂടാന്‍ സാധിക്കാത്ത ഒന്നാണ് മുട്ട. നിരവധി പോഷക ഗുണങ്ങള്‍ ഉള്ള മുട്ടയുടെ വിശേഷങ്ങള്‍ നോക്കാം.

മുട്ട കഴിക്കുന്നതിലൂടെ വിശപ്പ് കുറയുന്നു. കൂടുതല്‍ വിശദമായി പറഞ്ഞാല്‍ പ്രോട്ടീന്‍ കലവറയായ മുട്ട കഴിക്കുന്നതിലൂടെ ദീര്‍ഘനേരം വിശപ്പ് ഇല്ലാതിരിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ മുട്ടയോടൊപ്പം ബ്രഡോ, ഓറഞ്ച് ജ്യൂസോ ചേര്‍ക്കുന്നത് നല്ലതാണ്.

ശരീരത്തിലെ ഓക്‌സിജന്‍ വാഹകരായ ഇരുമ്പിന്റെ അംശം കുറയുന്നത് ക്ഷീണം, തലവേദന, അസ്വസ്ഥത എന്നിവ ഉണ്ടാകാന്‍ കാരണമാകുന്നു. മുട്ടയുടെ മഞ്ഞക്കുരുവില്‍ ജെംസ് അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ മുട്ടയുടെ മഞ്ഞക്കുരു കഴിക്കുന്നതിലൂടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം ഉണ്ടാവുകയും ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു.

ഓര്‍മ്മ ശക്തി കൂട്ടുവാനും മുട്ടയ്ക്ക് സാധിക്കും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ക്ലോറിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഗര്‍ഭിണികള്‍ മുട്ട കഴിയ്ക്കുന്നത് കുഞ്ഞിന്റെ മസ്തിഷ്‌ക വികാസത്തിനും മറ്റും സഹായിക്കും. കുട്ടിയുടെ ബുദ്ധി വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം ഇതാണ്. അതിനാല്‍ തന്നെ ഗര്‍ഭിണികള്‍ തങ്ങളുടെ ഭക്ഷണത്തില്‍ മുട്ട നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത് ആണ്.

ശരീര ഭാരം കുറയ്ക്കാന്‍ ഉള്ള ഒരു ഉപാധി കൂടിയാണ് മുട്ട. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് വളരെ നല്ലത് ആണെന്ന് ആണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button