Latest NewsNewsIndia

ഓൺലൈൻ ചൂതാട്ടം: ലക്ഷങ്ങളുടെ കടക്കെണിയിലയ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്‌തു

പുതുച്ചേരി: റമ്മി കളിക്കു പണം സമ്പാദിക്കു… എന്ന നിരവധി പരസ്യങ്ങളുടെ പിറകെ പോകുന്നവരാണ് നമ്മളിൽ ചിലർ. ചൂതാട്ടകളി ഇന്ന് പല തലത്തിലേയ്ക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ചുക്കാൻ പിടിക്കാൻ പ്രമുഖരും. എന്നാൽ അത്തരമൊരു കളിയിലൂടെ ലക്ഷങ്ങളുടെ കടക്കെണിയിലായ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. സംഭവം പുതുച്ചേരിയിൽ. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വാട്സാപിൽ അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൻ കച്ചവടക്കാരനായ വിജയകുമാറാണ് ഓൺലൈൻ ചൂതാട്ടത്തിൽ കടക്കെണിയിലായി ജീവനൊടുക്കിയത്. ഭാര്യ മധുമിതയ്ക്കും രണ്ട് മക്കൾക്കുമൊപ്പം വില്യനൂർ എല്ലയമ്മൻ കോവിൽ സ്ട്രീറ്റിലാണ് വിജയകുമാർ കഴിഞ്ഞിരുന്നത്.

എന്നാൽ ലോക്ഡൗൺ സമയത്താണു യുവാവ് ഓൺലൈൻ ചൂതാട്ടം തുടങ്ങിയത്. റമ്മി ഉൾപ്പെടെയുള്ള കളികളിൽ നിന്നു ആദ്യം ചെറിയ രീതിയിൽ പണംലഭിച്ചു. തുടർച്ചയായി കളിച്ചതോടെ ഇതിനു അടിമയായി. പിന്നീട് കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി കളിക്കാൻ തുടങ്ങി. കളി കാര്യമായതോടെ 30 ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി.

Read Also: യുട്യൂബ് നോക്കി കളളനോട്ടടിച്ചു; ആർഭാട ജീവിതത്തിന് വിലങ്ങുമായി പോലീസ്

തന്റെ ദയനീയാവസ്ഥ വിവരിച്ചു ശനിയാഴ്ച (ഒക്‌ടോബർ-18) രാത്രിയാണു ഭാര്യക്ക് വാട്സാപ് സന്ദേശം അയച്ചത്. താൻ വിട പറയുകയാണെന്നും മക്കളെ നന്നായി നോക്കണമെന്നും വാട്ട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ഭാര്യ ഉടൻ പോലീസിൽ പരാതി നൽകി. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെയാണു പ്രദേശത്തെ തടാകക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button