Latest NewsNewsIndia

അടുത്ത ലക്ഷ്യം തായ്‌വാൻ: ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യ; ചൈനയെ അവഗണിച്ചേക്കും

ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന ഉടമ്പടികൾ ചൈ​ന​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കു​മെ​ന്ന​തി​നാ​ല്‍ ഇ​തി​ല്‍​ നി​ന്നു ഇന്ത്യ വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ന്യൂ​ഡ​ല്‍​ഹി: തായ്‌വാനെ ലക്ഷ്യം വെച്ച് ഇന്ത്യ. തായ്‌വാനുമായി വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ക്കാ​നൊരുങ്ങുകയാണ് ഇ​ന്ത്യ. എന്നാൽ ചൈ​ന​യെ മാ​റ്റി​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍​ക്കാ​ണു സാ​ധ്യ​ത തെ​ളി​യു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. തായ്‌വാനിലെ ഫോ​ക്സ് കോ​ണ്‍ ടെ​ക്നോ​ള​ജി ഗ്രൂ​പ്പും, വി​സ്ട്രോ​ണ്‍ കോ​ര്‍​പ്പ​റേ​ഷ​നും പെ​ഗാ​ട്രോ​ണ്‍ കോ​ര്‍​പ്പ​റേ​ഷ​നും ആ​കെ പ​ത്തു​ല​ക്ഷം കോ​ടി​യു​ടെ വ്യാ​പാ​ര ക​രാ​റാ​ണ് ഇ​ന്ത്യ​യു​മാ​യി ഒ​പ്പു​വ​യ്ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​മ​തി ന​ല്‍​കി​യ​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Read Also: ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? ട്വിറ്റുമായി ശശി തരൂര്‍

അതേസമയം തായ്‌വാൻ നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന ഉടമ്പടികൾ ചൈ​ന​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കു​മെ​ന്ന​തി​നാ​ല്‍ ഇ​തി​ല്‍​ നി​ന്നു ഇന്ത്യ വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ തായ്‌വാനുമാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് അ​ധി​ക​മെ​ന്നു മു​തി​ര്‍​ന്ന കേന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​തി​ക​രി​ച്ചു.

ഇ​ല​ക്‌ട്രോ​ണി​ക്സ്, ടെ​ക്നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്ത്യ തയ്‌വാനുമായി ബ​ന്ധം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അതേസമയം ചൈ​ന വ്യാ​പാ​ര രം​ഗ​ത്ത് ന​ട​ത്തി​യ ക​ട​ന്നു​ക​യ​റ്റ​ത്തി​നോ​ടും ഗു​ണ​നി​ല​വാ​ര ത​ക​ര്‍​ച്ച​യോ​ടും ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച ശേ​ഷ​മാ​ണ് തായ്‌വാൻ ഇ​ന്ത്യ​യു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ക്കു​ന്ന​ത്. അ​മേ​രി​ക്കൻ മേ​ഖ​ല​യി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ക്ത​മാ​യ ഇ​ട​പെ​ട​ലും തായ്‌വാന് സ​ഹാ​യ​ക​ര​മാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button