COVID 19Latest NewsNewsIndia

ഉത്സവ സീസൺ തിരക്ക് കുറയ്ക്കാൻ 392 ഫെസ്റ്റിവല്‍ സ്പെഷ്യൽ തീവണ്ടികളുമായി റയിൽവേ

ന്യൂഡല്‍ഹി: ഉത്സവകാലം കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വെ ഇന്ന് മുതല്‍ നവംബര്‍ 30 വരെ 392 ഫെസ്റ്റിവല്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കും .ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ഛാട്ട് പൂജ എന്നിവയുടെ അവധിക്കാലത്ത് വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൊല്‍ക്കത്ത , പട്‌ന, വാരണാസി, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ തീവണ്ടികള്‍ ഓടിക്കുമെന്ന് ദേശീയ ട്രാന്‍സ്‌പോര്‍ട്ടര്‍ പറഞ്ഞു.

Read Also : ഇന്ത്യൻ വ്യോമസേന താവളങ്ങൾ ജെയ് ഷെ മുഹമ്മദ് ഭീകരർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ഈ ഉത്സവകാല പ്രത്യേക തീവണ്ടികള്‍ 55 കിമീ വേഗതയില്‍ ഓടിക്കുമെന്നും പ്രത്യേക തീവണ്ടികളുടെ നിരക്ക് ഈടാക്കുമെന്നും റെയില്‍വെ ബോര്‍ഡ് അറിയിച്ചു.രാജ്യത്തുടനീളം പതിവായി ഓടുന്ന 600 ലധികം മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ ഇതിന്റെ പട്ടികയിലുണ്ട്.

നിലവില്‍ റെയില്‍ 666 മെയില്‍/ എക്‌സ്പ്രസ് പ്രത്യേക തീവണ്ടികളുടെ സേവനം പുനഃരാരംഭിച്ചു. കൂടാതെ, ചില സബര്‍ബന്‍ തീവണ്ടികളും ഓടുന്നുണ്ട്. ഈ പുതിയ ഉത്സവകാല പ്രത്യേക തീവണ്ടികള്‍ നവംബര്‍ 30 വരെ മാത്രമേ പ്രവര്‍ത്തിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button