COVID 19KeralaNews

കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രിയുടെ പ്ര​സ്താ​വ​ന തി​ക​ച്ചും നി​ർ​ഭാ​ഗ്യ​കരം : നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

വയനാട് : കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​നെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള പ്രസ്താവന പ്ര​സ്താ​വ​ന തി​ക​ച്ചും നി​ർ​ഭാ​ഗ്യ​കരം. രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി പോ​കേ​ണ്ട സ​മ​യ​ത്ത് ഇ​ത്ത​രം വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു ‌‌രാ​ഹു​ൽ ഗാ​ന്ധി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Also read : ക്ഷേത്രദർശനത്തിനായി 2200 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി 68 കാരി ; വീഡിയോ വൈറൽ ആകുന്നു

വ​യ​നാ​ട്ടി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം തൃ​പ്തി​ക​ര​മാ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പു​തി​യ ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ രാ​ജ്യ​ത്തി​ന് ത​ന്നെ എ​തി​രാ​ണ്. ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത​ത്തെ ഇ​ത് ദു​രി​ത​പൂ​ര്‍​ണ​മാ​ക്കും ഇ​ന്ന​ത്തെ യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വി​വാ​ദം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. വ​യ​നാ​ട്ടി​ലെ സ്‌​കൂ​ള്‍ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ​രാ​തി​യി​ല്ലെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പറഞ്ഞു.

അതേസമയം കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ ഐറ്റം പരാമർശത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താൻ ഇഷ്ടപ്പെടുന്നില്ലെന്നും, നിർഭാഗ്യകരമായിപ്പോയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കമൽനാഥ് ജി എന്റെ പാർട്ടിയിൽ നിന്നുളള ആളാണ്. എന്നാൽ വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാനത് അംഗീകരിക്കുന്നില്ല. അത് നിർഭാഗ്യകരമായിപ്പോയെന്നാണ് ഞാൻ കരുതുന്നത്. എല്ലാ മേഖലയിലും സ്ത്രീകളോടുളള സമീപനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്നാണ് തനിക്ക് പൊതുവായി പറയാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button