COVID 19Latest NewsUAENewsGulf

യുഎഇയിൽ രോഗം സ്ഥിരീകരിച്ചവർ വീണ്ടും ആയിരം കടന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്ത്

അബുദാബി : യുഎഇയിൽ ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത് 1077 പേർക്ക് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് രോഗികൾ വീണ്ടും ആയിരം കടന്നത്. നാല് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,17,594ഉം, അകെ മരണം 470ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1502പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,10,313 ആയി ഉയർന്നു. നിലവിൽ 6,811 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,12,196 പേർക്ക് കോവിഡ് പരിശോധനകൾ നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.

Also read : കുവൈറ്റിൽ വൻ തീപിടിത്തം

ഒമാനിൽ 439പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111,033ഉം മരണസംഖ്യ 1122ഉം ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 549 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം 96949ആയി ഉയർന്നു. 87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിൽ 501 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 207 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button