Latest NewsNewsIndia

“നിങ്ങളുടെ മുതുമുത്തച്ഛൻ ഭരിച്ചപ്പോഴാണ് ഇന്ത്യയുടെ പ്രദേശങ്ങൾ ചൈന കൊണ്ടുപോയത്, ഇപ്പോഴല്ല”- രാഹുലിന് മറുപടിയുമായി അമിത്ഷാ

ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഇന്ത്യാ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് അമിത് ഷാ മറുപടി പറഞ്ഞത് . 1962 ൽ ചൈനയുമായുള്ള അതിർത്തി യുദ്ധത്തിൽ ഇന്ത്യയ്ക്ക് ഹെക്ടർ കണക്കിന് ഭൂമി നഷ്ടമായപ്പോൾ കോൺഗ്രസിന്റെ സ്വന്തം ന്യായീകരണം എന്തായിരുന്നുവെന്ന് രാഹുൽ ഗാന്ധി കേട്ടിരിക്കണമെന്ന് അമിത് ഷാ പറഞ്ഞു.

സീ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “15 മിനിറ്റിനുള്ളിൽ ചൈനക്കാരെ പുറത്താക്കാനുള്ള പദ്ധതി 1962 ൽ തന്നെ പ്രയോഗിക്കാമായിരുന്നു. അത് ചെയ്തിരുന്നുവെങ്കിൽ ഇന്ത്യൻ പ്രദേശത്തിന്റെ ഹെക്ടർ കണക്കിന് പ്രദേശങ്ങൾ നഷ്ടമാകില്ലായിരുന്നു . അന്നത്തെ പ്രധാനമന്ത്രി നേരത്തെ തന്നെ ആകാശവാണിയിലൂടെ ‘ബൈ ബൈ അസം’ എന്ന് പറഞ്ഞിരുന്നു. അന്നങ്ങനെ ചെയ്ത കോൺഗ്രസ് ഇന്ന് ഈ വിഷയത്തിൽ ഇപ്പോൾ ഞങ്ങളെ എങ്ങനെ പഠിപ്പിക്കാനാണ് മുതിരുന്നത് ?

നിങ്ങളുടെ മുതു മുത്തച്ഛൻ അധികാരത്തിലിരുന്നപ്പോൾ ചൈനീസ് സർക്കാരിനോട് യുദ്ധം തോൽക്കുകയും ഞങ്ങൾക്ക് അതിർത്തി പ്രദേശങ്ങൾ നഷ്ടപ്പെടുകയായിരുന്നു, ”ഷാ പറഞ്ഞു. അതേസമയം, ജൂണ്‍ 15ന് ലഡാക്കിലെ ഗാല്‍വാന്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ ചൈനയുടെ പട്ടാളക്കാരെ തുരത്തിയ ബീഹാര്‍ റെജിമെന്റിലെ സൈനികരെ അഭിനന്ദിക്കാനും അമിത്ഷാ മറന്നില്ല. 16 ബീഹാർ റെജിമെന്റിന്റെ സൈനികരെക്കുറിച്ച് ഞാൻ വളരെയധികം അഭിമാനിക്കുന്നു. ചുരുങ്ങിയ പക്ഷം, തങ്ങളുടെ ഭരണകാലത്ത് അതിക്രമിച്ച്‌ കടന്ന് ചൈനീസ് സൈനികരെ അടിച്ചോടിക്കാനെങ്കിലും തങ്ങള്‍ക്ക് സാധിച്ചുവെന്ന് അമിത്ഷാ വ്യക്തമാക്കി.

കോൺഗ്രസ് അധികാരത്തിലിരുന്നെങ്കിൽ ചൈനയെ പുറത്താക്കാൻ 15 മിനിറ്റ് പോലും എടുക്കുമായിരുന്നില്ലെന്നും ഇന്ത്യയുടെ പ്രദേശങ്ങൾ ചൈന കൊണ്ടുപോയെന്നും രാഹുൽ ഗാന്ധി നേരത്തെ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button