Latest NewsIndia

വോട്ട് പിടിക്കാന്‍ പോത്തിനെ ഇറക്കിയ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

45 കാരനായ മുഹമ്മദ് പര്‍വേസ് മന്‍സൂരി തന്റെ പ്രചാരണത്തിനിറങ്ങിയപ്പോള്‍ പോത്തിന്റെ പുറത്തേറിയായിരുന്നു യാത്ര .

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോത്തിനെ ഇറക്കിയ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍ . ഗയ അസംബ്ലി മണ്ഡലത്തില്‍ മത്സരിക്കുന്ന നാഷണല്‍ ഉലമ കൗണ്‍സില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് പര്‍വേസ് മന്‍സൂരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 45 കാരനായ മുഹമ്മദ് പര്‍വേസ് മന്‍സൂരി തന്റെ പ്രചാരണത്തിനിറങ്ങിയപ്പോള്‍ പോത്തിന്റെ പുറത്തേറിയായിരുന്നു യാത്ര .

read also: ‘സ്വീഡൻ, ഫ്രാൻസ്, ബെൽജിയം, ബ്രിട്ടൻ, ജർമ്മനി.. എത്രയോ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും, സന്തോഷത്തോടെയും ജീവിച്ച ജനതയാണ്.. ഇന്നത്തെ അവസ്ഥയോ?’ – ജിതിൻ ജേക്കബ് എഴുതുന്നു

പ്രചാരണത്തിനായി കാറ് വാടകയ്ക്കെടുക്കാനുള്ള പണം തന്റെ പക്കലില്ലെന്നായിരുന്നു കാരണമായി പറഞ്ഞത്. സ്വത്ത് എന്ന നിലയില്‍ തനിക്ക് പോത്ത് മാത്രമേ ഉള്ളൂവെന്നും അതിനാലാണ് അതിന്റെ മേല്‍ യാത്ര നടത്തിയതെന്നുമാണ് മന്‍സൂരി പൊലീസിനോട് പറഞ്ഞത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരവും, കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button