Latest NewsIndia

ബീഹാര്‍ ജനതയ്ക്ക് നിതീഷ് കുമാറിനേക്കാള്‍ വിശ്വാസം മോദിയോട്: പ്രീ – പോള്‍ സര്‍വേ ഫലം പുറത്ത്

നിതീഷ് സര്‍ക്കാരിനേക്കാള്‍ ബീഹാര്‍ ജനതയ്ക്ക് മോദിയുടെ കേന്ദ്രസര്‍ക്കാരിനോടാണ് പ്രിയമെന്നും സര്‍വേയില്‍ പറയുന്നു.

പാട്ന : ബീഹാര്‍ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. പ്രചാരണങ്ങളൊക്കെ തകൃതിയായി നടക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ നേതാവ് ആരായിരിക്കും. ? മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. നിതീഷ് സര്‍ക്കാരിനേക്കാള്‍ ബീഹാര്‍ ജനതയ്ക്ക് മോദിയുടെ കേന്ദ്രസര്‍ക്കാരിനോടാണ് പ്രിയമെന്നും സര്‍വേയില്‍ പറയുന്നു.

ലോക്‌നീതി സി.എസ്.ഡി.എസ് പ്രീ – പോള്‍ സര്‍വേയിലാണ് ബീഹാറില്‍ നിതീഷിനേക്കാളും ജനപ്രീതി മോദിയ്ക്കാണെന്ന് കണ്ടെത്തിയിരിക്കുന്നത്.52 ശതമാനം പേര്‍ നിതീഷ് സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ 61 ശതമാനം പേര്‍ പറയുന്നത് തങ്ങള്‍ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ സംതൃപ്തര്‍ എന്നാണ്. ബീഹാറിലെ വോട്ടര്‍മാര്‍ക്ക് മോദിയോടുള്ള ബന്ധം തകര്‍ക്കാന്‍ കഴി‌ഞ്ഞിട്ടില്ലെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.

read also: 200 കോടിയുടെ മാനനഷ്ടക്കേസിന് പിന്നാലെ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച്‌ രാഷ്ട്രപതിക്ക് കത്തെഴുതി അര്‍ണബ് ഗോസ്വാമി

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 133 മുതല്‍ 143 വരെ സീറ്റുകള്‍ നേടുമെന്നാണ് ലോക്‌നീതി സി.എസ്.ഡി.എസ് സര്‍വേ പറയുന്നത്. ആര്‍.ജെ.ഡി – കോണ്‍ഗ്രസ് – ഇടത് സഖ്യത്തിന് 88 മുതല്‍ 98 വരെയും, എല്‍.ജെ.പിയ്ക്ക് 2 മുതല്‍ 6 വരെയും മറ്റുള്ളവര്‍ക്ക് 6 മുതല്‍ 10 വരെയും സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. അതേ സമയം, 2015 നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സര്‍വേയില്‍ 72 ശതമാനം പേരായിരുന്നു മോദി സര്‍ക്കാരിനെ അനുകൂലിച്ചത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന സര്‍വേയില്‍ അത് 76 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ നടന്ന സര്‍വേയില്‍ അത് 61 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button