Latest NewsNewsIndia

45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ഇന്ത്യ … 12 പരീക്ഷണങ്ങളും വന്‍ വിജയം… ഇന്ത്യയെ എങ്ങിനെ നേരിടുമെന്നറിയാതെ പാകിസ്ഥാനും ചൈനയും

ന്യൂഡല്‍ഹി: 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ഇന്ത്യ. 12 പരീക്ഷണങ്ങളും വന്‍ വിജയം. ഇന്ത്യയെ എങ്ങിനെ നേരിടുമെന്നറിയാതെ പാകിസ്ഥാനും ചൈനയും  . . ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്കും പാക്കിസ്ഥാനമുള്ള താക്കീത് കൂടിയാണ് ഇത്ര കുറഞ്ഞ കാലയളിവില്‍ ഇന്ത്യ ഇത്രയധികം മിസൈലുകള്‍ ഒന്നിച്ച് വീണ്ടും പരീക്ഷണം നടത്തിയതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്.

Read Also : കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ യുഎഇ കോണ്‍സുലേറ്റില്‍ നിരവധി തവണ വന്നിരുന്നുവെന്ന് മൊഴി…പ്രളയത്തിന്റെ മറവില്‍ യുഎഇയില്‍ നിന്നും പിരിച്ചെടുത്ത 140 കോടി എവിടേയ്ക്ക് പോയി എന്നതിന് വ്യക്തമായ ഉത്തരം കിട്ടി… കോഴിക്കോട്ടെ കേന്ദ്രത്തിലേക്ക് മാത്രം എത്തിയത് 40 കോടി… കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്

നിര്‍ഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ് ഉള്‍പ്പെടെ മസൈലുകലാണ് പരീക്ഷിച്ചത്. ഒഡീഷ തീരത്ത് ചന്ദിപൂര്‍ പരീക്ഷണ ശ്രേണിയില്‍ കഴിഞ്ഞ ദിവസം രാവിലെ 11.30 ന് സാന്റ് ടാങ്ക് വിരുദ്ധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ നവീകരിച്ചാണ് സാന്റ് മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡിആര്‍ഡിഒ ഗവേഷണ കേന്ദ്രത്തിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും സംയുക്ത പ്രവര്‍ത്തനത്തിലാണ് ഇത് തയ്യാറാക്കുന്നത്. മികച്ച ആന്റി ടാങ്ക് മിസൈലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button