COVID 19News

കോറോണക്കെതിരെ പോരാട്ടം ശക്തമാക്കി രാജ്യം ; കോവിഡ് മുക്തി നിരക്കിൽ വൻവർദ്ധനവ്

രാജ്യത്തെ രോഗമുക്തരുടെ എണ്ണം 90 ശതമാനത്തിലേയ്ക്ക് .കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്ത് കൊറോണ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. ചികിത്സയിലുളളവര്‍ മൊത്തം രോഗബാധിതരുടെ 10 ശതമാനത്തിൽ താഴെ എത്തിയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Read Also : കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനായി 50,000 കോടി രൂപ നീക്കിവച്ച്‌ കേന്ദ്ര സര്‍ക്കാര്‍ 

രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ 9.29 ശതമാനം ആളുകൾ മാത്രമാണ് ചികിത്സയിലുള്ളത്. 7,15,812 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ രോഗമുക്തര്‍ 70 ലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതുതായി 79,415 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് (89.2%) അടുക്കുകയാണ്. 1.5 ശതമാനമാണ് മരണനിരക്ക്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഫലപ്രദമായ രീതിയില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button