Latest NewsNewsLife Style

കൊവിഡ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു? പുതിയ പഠന റിപ്പോർട്ട് പുറത്ത്

ബെർലിൻ: കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷവും നിരവധി ആരോ​ഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. തലവേദന, മറ്റ് ന്യൂറോളജിക്കൽ ലക്ഷണങ്ങൾ എന്നിവ പലർക്കും അനുഭവപ്പെട്ടിട്ടുണ്ട്. കൊവിഡ് പിടിപെടുന്നവരിൽ ന്യൂറോൺ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ ഓക്സിജനുമായി പൊരുത്തപ്പെടുന്ന ഗുരുതരമായ മസ്തിഷ്ക വീക്കവും പരിക്കും കണ്ടെത്തിയതായി ഗവേഷകർ വെളിപ്പെടുത്തുന്നു.

SARS-CoV-2 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപാത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പറയുന്നത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മസ്തിഷ്‌കങ്ങളിൽ നാഡീവ്യൂഹ തകരാറിന്റെ സൂചനകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. അൾഷിമേഴ്‌സും പാർകിൻസൺസും വന്ന് മരിക്കുന്നവരുടെ അവസ്ഥയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് സ്‌കൂൾ ഓഫ് മെഡിസിൻ, ജർമനിയിലെ സാർലാൻഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.

കൊവിഡ് തീവ്രമായവരിലാണ് ഈ തകരാറുകൾ കണ്ടെത്തിയത്. ലോംഗ് കൊവിഡ് എന്ന് വിളിക്കുന്ന ദീർഘകാല തകരാർ സ്ഥിരമാകാനും ഇത് ഇടയാക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന മൂന്നിലൊന്ന് കൊവിഡ് രോഗികളും ചിന്തയിലെ അവ്യക്തത, മറവി, ഏകാഗ്രത പ്രശ്‌നം, ഡിപ്രഷൻ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച എട്ട് പേരുടെ മസ്തിഷ്‌കമാണ് പഠന വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button