KeralaMollywoodNewsEntertainment

വാട്സ് ആപ്പ് ഉപയോഗിക്കാറില്ല; തുറന്നു പറഞ്ഞു മലയാളത്തിന്റെ പ്രിയ നായിക

അനുരാഗ കരിക്കിന്‍വെള്ളം, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ രജിഷയുടെ പുതിയചിത്രം ലവ് ആണ്.

ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മലയാളത്തിന്റെ പ്രിയതാരം രജിഷ വിജയന്‍ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ നല്‍കിയ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

നിലവിലെ വാട്‌സ്‌ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. താന്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ഫോട്ടോയും രജിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനുരാഗ കരിക്കിന്‍വെള്ളം, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ തിളങ്ങിയ രജിഷയുടെ പുതിയചിത്രം ലവ് ആണ്.

shortlink

Post Your Comments


Back to top button