Latest NewsNewsIndia

പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലിം വിഭാഗക്കാര്‍ വിട്ടുനിന്നു: വ്യാജവാര്‍ത്തക്കെതിരെ നടപടി; നിര്‍ദേശം നല്‍കി രാഷ്ട്രപതി

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള 1965ലെ യുദ്ധത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലിം വിഭാഗക്കാര്‍ വിട്ടുനിന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില്‍ ഒരു പ്രത്യേക മുസ്ലിം സൈന്യഗണം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ വിമുക്തഭന്മാര്‍ രാഷ്ട്രപതിയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നു.

എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികള്‍ ആരംഭിക്കുന്നതിനായി രാഷ്ട്രപതി ഭവന്‍ പരാതി പ്രതിരോധ വകുപ്പിന് കൈമാറി. നടപടികളെക്കുറിച്ച്‌ പരാതിക്കാരെ ധരിപ്പിക്കണമെന്നും രാഷ്ട്രപതി ഭവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈന്യത്തിന്റെ മതേതര, അരാഷ്ട്രീയ സ്വഭാവത്തിന് ഇത്തരം വ്യാജപ്രചരണങ്ങള്‍ കോട്ടംവരുത്തുമെന്ന് ആരോപിച്ചുകൊണ്ട് 120 വിമുക്തഭടന്മാരാണ് സര്‍വ്വസൈന്യാധിപതിയായ രാഷ്ട്രപതിയ്ക്ക് പരാതി സമര്‍പ്പിച്ചത്. മുസ്ലിം ജവാന്മാരുടെ നിര്‍വ്യാജവും നിസ്വാര്‍ഥവുമായ സേവനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇത്തരമൊരു സംഭവമേ യുദ്ധകാലത്ത് നടന്നിട്ടില്ലെന്ന് പരാതിക്കാര്‍ പറഞ്ഞു.

Read Also: രാജ്യത്ത് സൗജന്യ വാക്‌സിൻ ലഭ്യമാക്കും; മുന്നൊരുക്കവുമായി കേന്ദ്രസര്‍ക്കാര്‍

1965ലോ മുന്‍പോ ശേഷമോ ഇത്തരത്തിലൊരു മുസ്ലിം സൈന്യഗണം സൈന്യത്തിലുണ്ടായിട്ടില്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വ്യാജവാര്‍ത്തകര്‍ പരത്തുന്ന ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു. ഇത്തരം വ്യാജ ആരോപണങ്ങള്‍ സൈന്യത്തിന്റെ സല്‍പ്പേരിന് കോട്ടം വരുത്തുന്നതിനൊപ്പം കാലങ്ങളായി സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മുസ്ലിം ജവാന്മാരുടേയും ആത്മാര്‍ഥയെ സംശയദൃഷ്ടിയില്‍ നിര്‍ത്തുന്നുവെന്നും പരാതിയില്‍ സൂചനയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button