Latest NewsNewsInternational

ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി ഇസ്രയേല്‍ സൈന്യം

ജറുസലേം: ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി നല്‍കി ഇസ്രയേല്‍ സൈന്യം. ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചതിന്റെ മറുപടിയായി പലസ്തീനിലെ ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ അര്‍ദ്ധരാത്രിയില്‍ ശക്തമായ ആക്രമാണ് നടത്തിയത്. ഒരുരാത്രി നീണ്ടുനിന്ന തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ ഹമാസിന്റെ ആയുധനിര്‍മാണ കേന്ദ്രം തകര്‍ന്നുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.

ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി. ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ടു റോക്കറ്റുകളില്‍ ഒരെണ്ണം ഇസ്രയേല്‍ നശിപ്പിച്ചു. മറ്റൊരെണ്ണം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്താണ് വീണത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button