Latest NewsNewsEntertainment

അമേരിക്കയിൽ ചായക്കച്ചവടവുമായി നടി കീർത്തി സുരേഷ്; ചായക്കച്ചവടമോ എന്ന് ഞെട്ടി ആരാധകർ

ചായ ബിസിനസ് തുടങ്ങുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്

തെന്നിന്ത്യയുടെ പ്രിയ താരമാണ് കീർത്തി സുരേഷ്, മലയാളത്തിലും തമിഴിലും തെലുങ്കിലും കൈ നിറയെ ചിത്രങ്ങൾ ഉള്ള നടി കൂടിയാണ് കീർത്തി സുരേഷ്.

തെന്നിന്ത്യൻ താരറാണി കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മിസ് ഇന്ത്യയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ നരേന്ദ്രനാഥാണ് സംവിധാനം. അമേരിക്കയിൽ ചായ ബിസിനസ് തുടങ്ങുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നവംബർ നാലിന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

കിടിലൻ, സ്റ്റൈലിഷ് ലുക്കിൽ കീർത്തി എത്തുന്ന മിസ് ഇന്ത്യയിൽ രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നാദിയ, നവീൻ ചന്ദ്ര, കമൽ കാമരാജു എന്നിവരും എത്തുന്നു.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേഷ് എസ് കൊനേരു നിർമിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ്.

shortlink

Post Your Comments


Back to top button