Latest NewsNewsEntertainmentKollywood

നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് അഭിനയിച്ച ചിത്രം !!

മൂക്കുത്തി അമ്മന്‍ എന്ന ദേവി കഥാപാത്രമായാണ് ചിത്രത്തില്‍ നയന്‍താര വേഷമിടുന്നത്.

തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാർ നയന്‍താരയുടെ സിനിമയും ഒടിടി റിലീസിന് ഒരുങ്ങുകയാണ്.ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തും. ആര്‍ ജെ ബാലാജി തന്നെയാണ് റിലീസ് വിവരം പുറത്തുവിട്ടത്.

മൂക്കുത്തി അമ്മന്‍ എന്ന ദേവി കഥാപാത്രമായാണ് ചിത്രത്തില്‍ നയന്‍താര വേഷമിടുന്നത്. ഭക്തിചിത്രമായി ;ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ബാലാജിയും ശരവണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button