Latest NewsNewsIndia

വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ ഓരോ വര്‍ഷവും ഇന്ത്യ മെച്ചപ്പെട്ടു വരികയാണ്; കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

ന്യൂഡൽഹി : വായു മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഓരോ വര്‍ഷവും ഇന്ത്യ മെച്ചപ്പെട്ടു വരികയാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ.പ്രകാശ് ജാവദേക്കര്‍. വായു മലിനീകരണം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അവസാന തിയതി പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വളര്‍ച്ചക്കൊപ്പം മലിനീകരണം കുറഞ്ഞ ഇന്ധനമാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ലോക നിലവാരത്തിലുള്ള മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button