Latest NewsNewsEntertainment

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് പാറുക്കുട്ടിയും; പ്രാർഥനയോടെ മലയാളികൾ; കുട്ടിത്താരത്തിന് ആശംസാപ്രവാ​ഹം

നിരവധി ആരാധകരാണ് പാറുവിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്

മലയാളികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയ സീരിയലാണ് ഉപ്പും മുളകും. സീരിയലിൽ പാറുക്കുട്ടി കൂടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങിലും മുന്നേറി.കോവിഡ് കാലമായതിനാല്‍ കുഞ്ഞുങ്ങളെ അഭിനയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കുറച്ചു നാള്‍ പാറുക്കുട്ടി സീരിയലില്‍ നിന്നും മാറി നിന്നു.

കൂടാതെ പ്രായമായവരെയും ചെറിയ കുട്ടികളെയും വീടിന് പുറത്ത് ഇറക്കുകപോലും ചെയ്യരുതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. അതിനാല്‍ പാറുക്കുട്ടിക്ക് ഷൂട്ടിന് എത്താന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് പാറുക്കുട്ടി സീരിയലിലേക്ക് തിരിച്ചെത്തി. പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ വീണ്ടും ഉഷാറായി. കഴിഞ്ഞ ദിവസം പാറുക്കുട്ടിയുടെ മറ്റൊരു സന്തോഷ വാര്‍ത്തയും എത്തിയിരുന്നു. ജൂഹിക്ക് പിന്നാലെ പാറുവും യൂട്യൂബ് ചാനലുമായി എത്തിയെന്നാതാണ് അത്. ആദ്യ വീഡിയോയും ഇവര്‍ പങ്കുവച്ചിരുന്നു.

എന്നാൽ ഇന്ന് മഹാനവമി നാളില്‍ ആദ്യക്ഷരം കുറിച്ചിരിക്കയാണ് പാറുക്കുട്ടി. ക്ഷേത്ര നടയില്‍ അച്ഛന്റെ മടിയിലിരുന്ന് അരിയില്‍ ആദ്യാക്ഷരം കുറിക്കുന്ന പാറുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാന്‍സ് പേജുകളില്‍ നിറയുന്നത്. അച്ഛന്‍ അനില്‍കുമാറിന്റെ മടിയില്‍ പട്ടുടുപ്പും പാവാടയും ധരിച്ചിരുന്നാണ് പാറുക്കുട്ടി ഹരിശ്രീ എഴുതിയത്. അച്ഛന്‍ തന്നെ നാവിലും ഹരിശ്രീ എഴുതി നല്‍കി. സെലിബ്രിറ്റിയായതിനാല്‍ തന്നെ തിരക്കൊട്ടുമില്ലാത്ത അമ്പലത്തിലായിരുന്നു പാറുവിന്റെ എഴുത്തിനിരുത്ത് നടത്തിയത്. എങ്കിലും അമ്പലത്തിലെത്തിയവര്‍ക്ക് ആ കാഴ്ച കൗതുകമായി. ഒരു മടിയും കൂടാതെയായിരുന്നു പാറു അച്ഛന്‍ മടിയിലിരുന്ന് എഴുത്തിന്റെയും പഠനത്തിന്റെയും ലോകത്തേക്ക് കൈപിടിച്ച്‌ കയറിയത്. നിരവധി ആരാധകരാണ് പാറുവിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കൂടാതെ അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ഥ പേര്. ഓഡീഷനൊക്കെ കഴിഞ്ഞ് നാലാം മാസത്തിലാണ് പാറുക്കുട്ടി സീരിയലിലേക്ക് എത്തിയത്. പെട്ടെന്ന് തന്നെ എല്ലാവരുമായി ഇണങ്ങുന്ന സ്വഭാവമാണ് പാറുക്കുട്ടിക്ക്. അതിനാല്‍ തന്നെ സീരിയലിലെ അഭിനയവും എളുപ്പമായി മാറി. പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. അനിഖയാണ് പാറുക്കുട്ടിയുടെ ചേച്ചി. ഒരു അനുജന്‍ ജനിച്ച സന്തോഷവും നാളുകള്‍ക്ക് മുൻപ് പങ്കുവച്ച്‌ പാറുക്കുട്ടിയുടെ കുടുംബം എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button