Latest NewsNewsEntertainment

വാനമ്പാടിയിലെ രു​ഗ്മിണി; അഭിനയത്തിനായി മാത്രം മുംബൈയിൽ നിന്ന് പറന്നെത്തുന്ന പ്രിയാ മേനോൻ ഇനി മണിമംഗലത്ത് മഹിളാമണി അമ്മ

മണിമംഗലത്ത് മഹിളാമണി അമ്മ ആയിട്ടാണ് പ്രിയയുടെ മടങ്ങിവരവ്

മലയാളികളുടെ പ്രിയ ചാനലായ ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടി എന്ന സീരിയല്‍ അടുത്തിടെയാണ് അവസാനിച്ചത്. കേരളത്തിലെ മിനി സ്‌ക്രീന്‍ പ്രേക്ഷകരെ ഒന്നടങ്കം ടിവിക്കുമുന്നില്‍ പിടിച്ചിരുത്തിയ സീരയലായിരുന്നു വാനമ്പാടി.

കൂടാതെ ഈ സിരിയലിലെ ഓരോ കഥാരപാത്രങ്ങളും അവരെ അവതരിപ്പിച്ച താരങ്ങളും അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നു പ്രേക്ഷകര്‍ക്ക്. ഈ സീരിയലിലെ രുക്മിണി എന്ന കഥാപാത്രവും മറ്റെല്ലാ കഥാപാത്രങ്ങളും പോലെ മലയാളിക്ക് പ്രിയപ്പെട്ടതായിരുന്നു. നടി പ്രിയ മേനോന്‍ ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രഷസ്ത നടി, സംവിധായിക, കാന്‍വാസില്‍ അദ്ഭുതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരി, മികച്ച നര്‍ത്തകി, സംഗീതജ്ഞ, അദ്ധ്യാപിക, പാചകവിദഗ്ധ, ജൂവലറി മേക്കര്‍ തുടങ്ങി പ്രിയ മേനോന്‍ കൈവയ്ക്കാത്ത മേഖലകള്‍ തന്നെ ചുരുക്കമാണ്. മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാന്‍വേണ്ടി മാത്രം ഒമാനില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലെത്തുന്ന പ്രിയ കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ്.

ജനപ്രിയ പരമ്പരയായ വാനമ്പാടിയിലെ രുക്മണിക്കുശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് പ്രിയ മേനോന്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന സ്വന്തം സുജാതയിലൂടെ പ്രിയ വീണ്ടും സ്‌ക്രീനിലേക്ക് മടങ്ങി എത്തുന്നു. മണിമംഗലത്ത് മഹിളാമണി അമ്മ ആയിട്ടാണ് പ്രിയയുടെ മടങ്ങിവരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button