Latest NewsNewsIndia

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയിടാൻ 40 മനുഷ്യക്കടത്ത് വിരുദ്ധ പോലീസ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ : യുപിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കി യോഗി സർക്കാർ. സ്ത്രീകളെയും കുട്ടികളെയും കടത്തികൊണ്ടു പോകുന്നത് തടയാനായി മനുഷ്യക്കടത്ത് വിരുദ്ധ പോലീസ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തർപ്രദേശിലെ 75 ജില്ലകളിൽ 35 ജില്ലകളിലാണ് നിലവിൽ മനുഷ്യക്കടത്ത് വിരുദ്ധ പോലീസ് സ്‌റ്റേഷനുകൾ ഉള്ളത്. ശേഷിക്കുന്ന 40 ജില്ലകളിലാണ് പോലീസ് സ്‌റ്റേഷുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഓരോ പോലീസ് സ്‌റ്റേഷനും നിലവിൽ 15 ലക്ഷം രൂപ വീതമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതുവഴി സ്ത്രീകളെയും, കുട്ടികളെയും കടത്തുന്നത് പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം.

മനുഷ്യക്കടത്ത് സംഭവങ്ങളിൽ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനും, നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം പോലീസ് സ്‌റ്റേഷനുകൾക്ക് ഉണ്ടാകും. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സർക്കാർ നിർദ്ദേശപ്രകാരമായിരിക്കും പോലീസ് സ്‌റ്റേഷനുകൾ സ്ഥാപിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button