Latest NewsNewsIndia

ഏതൊരു ഇന്ത്യൻ പൗരനും ഇനി കശ്മീരിൽ ഭൂമി വാങ്ങാം; പുതിയ നിയമം പുറത്തിറക്കി മോദി സർക്കാർ

ശ്രീനഗർ : കശ്മീരിൽ ഇനി എത് ഇന്ത്യൻ പൗരനും ഭൂമി വാങ്ങാൻ സാധിക്കുന്ന വിധത്തിൽ കേന്ദ്ര സർക്കാർ പുതിയ നിയമം പുറത്തിറക്കി. ഒക്ടോബർ 26 നു പുറത്തിറക്കിയ ഓർഡർ പ്രകാരം ജമ്മു കശ്മീർ നിവാസികളല്ലാത്തവർക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി. വേറിടൽ നിയമങ്ങൾ എടുത്തു കളഞ്ഞ് കശ്മീരിനെ പൂർണമായും ഇന്ത്യൻ യൂണിയനോട് ചേർത്തിരിക്കുകയാണ് മോദി സർക്കാർ.

ഭൂമി വാങ്ങണമെങ്കിൽ ജമ്മു കശ്മീരിലെ സ്ഥിരം നിവാസിയായിരിക്കണം എന്ന വകുപ്പാണ് ഒഴിവാക്കിയത്. 26 സംസ്ഥാന നിയമങ്ങൾ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് നിയമം നടപ്പാക്കിയിരിക്കുന്നത്. കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിനു പുറമേ കശ്മീരിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളും മോദി സർക്കാർ മാറ്റിയിരുന്നു. സ്ഥിരം നിവാസിയാകുന്നതിനുള്ള മാനദണ്ഡങ്ങളും ലഘൂകരിച്ചിരുന്നു.

ഇന്ത്യയിൽ എവിടെയും ഏത് പൗരനും താമസിക്കാനും ഭൂമി വാങ്ങാനുമുള്ള ഭരണഘടനാപരമായ അവകാശം കശ്മീരിന്റെ പ്രത്യേക നിയമം തടഞ്ഞിരുന്നു. എന്നാൽ ഈ നിയമം റദ്ദാക്കിയതോടെ മറ്റെല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പോലെ പൂർണമായും ഇന്ത്യൻ ഭരണഘടനയുടെ നിയമങ്ങൾക്ക് കീഴിലാണിപ്പോൾ ജമ്മു കശ്മീർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button