Latest NewsNewsInternational

അയല്‍ രാജ്യങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല…. യുഎസിനോട് മലക്കം മറിഞ്ഞ് ചൈന

ന്യൂഡല്‍ഹി : അയല്‍ രാജ്യങ്ങളുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല..യുഎസിനോട് മലക്കം മറിഞ്ഞ് ചൈന. ഇന്ത്യയില്‍ സന്ദര്‍ശനത്തിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംബിയോയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈന. അയല്‍രാജ്യങ്ങളും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി ചൈനയ്ക്ക് ഒരു തര്‍ക്കവും പ്രശ്നുമില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ അമേരിക്ക അത്തരമൊരു പ്രശ്നം ഉണ്ടാവാനാണ് ശ്രമിക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി. പോംബിയോ ടു പ്ലസ് ടു പ്രതിരോധ ചര്‍ച്ചകള്‍ക്കായിട്ടാണ് ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയവക്താവ് വാങ് വെന്‍ബിനാണ് പോംബിയോക്കെതിരെ പ്രതികരിച്ചത്. അതേസമയം ഇന്ത്യയുടെ പേര് പ്രത്യേകമായി എടുത്ത് പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

Read Also : ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു… അതിനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍… ചൈനയ്ക്കും പാകിസ്ഥാനുമെതിരെ പ്രത്യേക കമാന്‍ഡുകള്‍

ചൈന വിരുദ്ധ പ്രസ്താവനയാണ് യുഎസ് നേടത്തുന്നത്. പോംബിയോ ചൈനയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും അനാവശ്യ ആക്രമണവും പുതിയ കാര്യമല്ലെന്ന് വാങ് പറഞ്ഞു. ശീതയുദ്ധ കാലത്തെ മനോഭാവവും, പ്രത്യയശാസ്ത്രപരമായ കാരണങ്ങളും കൊണ്ട് നുണകളാണ് യുഎസ് പറയുന്നത്. അയല്‍ രാജ്യങ്ങളുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ഇപ്പോള്‍ യുഎസ് ശ്രമിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരാനാണ് യുഎസ് ശ്രമിക്കേണ്ടതെന്നും, നുണപ്രചാരണം അവസാനിപ്പിക്കണമെന്നും ചൈനീസ് വക്താവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button