Latest NewsNewsIndia

വഴിയോരക്കച്ചവടക്കാരെ സഹായിക്കാനുള്ള സ്വാനിധി പദ്ധതിയുടെ ആനുകൂല്യ വിതരണം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : കോവിഡിലും മഴക്കെടുതിയിലും എല്ലാം നഷ്ടപ്പെട്ട രാജ്യത്തെ വഴിയോരക്കച്ചവടക്കാര്‍ക്ക് സ്വപ്‌നതുല്യ സഹായം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വഴിയോരക്കച്ചവടക്കാര്‍ക്കായി സ്വാനിധി പദ്ധതിയുടെ ആനുകൂല്യ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ വഴിയോരക്കച്ചവടക്കാരുമായി വിശേഷങ്ങളും നരേന്ദ്രമോദി പങ്കുവെച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി കച്ചവടക്കാരായ സാധാരണക്കാരുമായി സംസാരിച്ചത്.

സ്വാനിധി വിതരണച്ചടങ്ങില്‍ സാധാരണക്കാരായ വഴിയോരക്കച്ചവടക്കാരുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കാനായതില്‍ വളരെ സന്തോഷം.ഒപ്പം അവരുടെ ഊര്‍ജ്ജം തന്നെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്രമോദി പറഞ്ഞു. മുമ്പ് ഒരു വായ്പ്പയ്ക്കായി നിരവധി തവണ ബാങ്കുകളില്‍ കയറിയിറങ്ങിയിരുന്ന ജനങ്ങള്‍ക്ക് ഇന്ന് നിഷ്പ്രയാസം വായ്പ്പ ലഭിക്കുന്ന കാഴ്ച വലിയ ആനന്ദം തരുന്നുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

ഇന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. ഗരീബ് കല്യാൺ യോജനയിലൂടെ ഒരു ലക്ഷത്തി എഴുപതിനായിരം കോടിരൂപയാണ് സാധാരക്കാരന് വേണ്ടി ചിലവിടുന്നത്. ഇതിന് പുറമേ സാധാരണക്കാര്‍ക്കായി 20 ലക്ഷം കോടി രൂപയും നീക്കിവച്ചിരിക്കുകയാണെന്നും ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വലിയൊരു ചുവടുവയ്പ്പാണിതെന്നും നരേന്ദ്രമോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button