MollywoodLatest NewsNewsEntertainment

‘തിരി മാലി’- ക്കു തുടക്കമിട്ടു

എയ്ഞ്ചല്‍ മരിയാ സിനിമാ സിന്റ ബാനറില്‍ എസ്.കെ.ലോറന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് തിരിമാലി. നവാഗതനായ രാജീവ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ വിജയം നേടിയ ശിക്കാരി ശംഭു എന്ന ചിത്രത്തിനു ശേഷം ഏയ്ഞ്ചല്‍ മരിയ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് തിരിമാലി. റാഫി, ഷാഫി എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോന്നിരുന്ന രാജീവ് ഷെട്ടി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്.

വിജയദശമി ദിനമായ ഒക്ടോബര്‍ ഇരുപത്തിയാറ് തിങ്കളാഴ്ച്ച കൊച്ചിയിലെ ടാജ് ഗേറ്റ് വേ ഹോട്ടലില്‍ വച്ച് ഈ ചിത്രത്തിന്റെ ആരംഭം കുറിച്ചു. ശക്തമായ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ നിരവധി പ്രശസ്തവ്യക്തികളും അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുക്കുകയുണ്ടായി.

കോവിഡ് മഹാമാരിയുടെ പേരില്‍ നിലനില്‍ക്കുന്ന ലോക് ഡൗണില്‍ ഇത്തരമൊരു ചടങ്ങ് തന്നെ ഇതാദ്യമായിരുന്നു. ഉദയ് കൃഷ്ണാ .ഷാഫി, ദീപു അന്തിക്കാട്, നിഷാദ് കോയ, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സ്ഫടികം ജോര്‍ജ്, രമേഷ് പിഷാരടി, ജോണി ആന്റണി, ഇടവേള ബാബു, ബിബിന്‍ ജോര്‍ജ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, സാദിഖ്, ബിജിപാല്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സാജു ജോണി, രമ്യാ മൂവീസ് അമ്പിളി, തുടങ്ങിയവരുടെ സാന്നിദ്ധ്യം ഈ ചടങ്ങിനെ ഏറെ ആകര്‍ഷകമാക്കി.

കൊച്ചിയിലെ സാധാരണക്കാരനായ ഒരു യുവാവിന് നേപ്പാളിലേക്ക് ഒരു യാത്ര പുറപ്പെടേണ്ടി വരുന്നു. അവനോടൊപ്പം മറ്റു രണ്ടു പേര്‍ കൂടി ഒപ്പം കൂടി .ഇവരുടെ യാത്രയും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നര്‍മ്മവും അന്വേഷണവും. കൂട്ടിച്ചേര്‍ത്ത ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. നേപ്പാളിലും കൊച്ചിയിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

ബിബിന്‍ ജോര്‍ജാണ് ചിത്രത്തിലെ നായകന്‍. അന്നാ രേഷ്മ രാജനാണ് നായിക. ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ജോണി ആന്റണി, ഹരീഷ് കണാരന്‍, ഇന്നസന്റ്, സലിം കുമാര്‍, ഇടവേള ബാബു എന്നിവരും പ്രധാന താരങ്ങളാണ്.

സേവ്യര്‍ അലക്‌സ്, രാജീവ് ഷെട്ടി എന്നിവരുടേതാണ് തിരക്കഥ. സംഗീതം.ബി ജി പാല്‍. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രാഹകന്‍ എഡിറ്റിംഗ്. ജിത്ത് ജോഷി. കലാസംവിധാനം. അഖില്‍ രാജ് ചിറയില്‍ .മേക്കപ്പ്. റോഞക്‌സ് സേവ്യര്‍. കോസ്റ്റ്യും – ഡിസൈന്‍ – ഇര്‍ഷാദ് ചെറുകുന്ന്. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – മനേഷ് ബാലകൃഷ്ണന്‍.- രതീഷ് മൈക്കിള്‍. എക്‌സിക്കുട്ടി വ് പ്രൊഡ്യൂസര്‍ .നിഷാദ്: സി.ഇസഡ്. കാസര്‍കോട്, പ്രോജക്റ്റ് ഡിസൈനര്‍ – ബാദുഷ . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.ശ്രീകുമാര്‍ ചെന്നിത്തല.
വാഴൂര്‍ ജോസ്.

 

shortlink

Related Articles

Post Your Comments


Back to top button