Latest NewsNewsInternationalUK

വീട്ടു ജോലിക്കാരെ തേടി ബ്രിട്ടീഷ് രാജകുടുംബം; മാസം 18.5 ലക്ഷം രൂപ ശമ്പളം

ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബം വീട്ടുജോലിക്കാര തേടുന്നു. വൃത്തിയാക്കലാണ് പ്രധാന ജോലി.  അത്യാകർഷകമായ ശമ്പളമാണ് ബ്രീട്ടീഷ് രാജകുടുംബം വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ആരംഭ ശമ്പളമായി പ്രതിമാസം 18,38,198 രൂപയാണ് ലഭിക്കുന്നത്

ഔദ്യോഗിക വെബ്‌സൈറ്റിലാണ് രാജകുടുംബം ഇതുസംബന്ധിച്ചുള്ള ജോലിക്കാരനെ തേടിക്കൊണ്ടുള്ള പരസ്യം നൽകിയിരിക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്നവർ വിൻഡ്സർ കാസ്റ്റിലിലും,ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടി വരും.ഇന്റീരിയറുകളും വീടിനുള്ളിലെ മറ്റ് സാധനങ്ങളും വൃത്തിയായും പരിപാലിക്കുക എന്നതാണ് ജോലി. കൊട്ടാരത്തിൽ തന്നെ താമസിക്കണം. വർഷത്തിൽ 33 ദിവസം അവധി അനുവദിക്കും. പെൻഷനും ഉണ്ടായിരിക്കും.ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും.

ജോലിക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യത നേടണം. ഇല്ലെങ്കില്‍ പരിശീലന സമയത്തിനുള്ളില്‍ നേടിയാലും മതി. എന്നാല്‍ വീട്ടുജോലി ചെയ്ത് പരിചയമുള്ളവര്‍ക്കാണ് കൂടുതല്‍ മുന്‍ഗണന. അപേക്ഷിക്കുന്നവർക്കായി വെർച്വൽ ഇന്റർവ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ 13 മാസം കൊട്ടാരത്തിൽ പരിശീലനം നൽകും. പരിശീലനം നൽകാൻ ഒരു ട്രെയിനർ ഉണ്ടായിരിക്കും. ഇതിന്‌ശേഷമാണ് സ്ഥിര നിയമനം നൽകുക.

shortlink

Post Your Comments


Back to top button