Life StyleHealth & Fitness

ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ പലതാണ്

ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിച്ചിട്ടുണ്ടോ, പലതാണ് ഗുണങ്ങള്‍. ഇടയ്ക്ക് ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ ഒരുപാട് അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്. ശരീരത്തെ വിഷമുക്തമാക്കാനും ശരീരത്തിലെ ഇന്‍ഫെക്ഷനെയും ഇല്ലാതാക്കാനും ഈ പാനീയം സഹായിക്കും. ഇത് ശരീരത്തിന് പ്രതിരോധശക്തിയും നല്‍കുന്നു. നെഞ്ചെരിച്ചല്‍, വായ്‍നാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമാണ് ചെറുനാരങ്ങ ചൂടുവെള്ളം.

ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കാനും ഈ പാനീയം സഹായിക്കുന്നു. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറി ദഹനപ്രക്രിയ മെച്ചപ്പെടും. മൂത്രം ഒഴിക്കാനുള്ള തടസ്സങ്ങളും മൂത്രാശയപരമായ പ്രശ്‌നങ്ങളും ഇല്ലാതാക്കാനും ചൂട് നാരങ്ങാവെള്ളം സഹായിക്കുന്നു.

തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു. എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.

ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നു. വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്. എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും. സ്‌ട്രെസ്സുകളൊക്കെ മാറ്റി ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button