Latest NewsNewsIndia

കാല്‍നട യാത്രക്കാരിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരു ഡി.ജെ. ഹള്ളിയില്‍ ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയ്ക്ക് നേരേ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് ഇവരെ കയറിപിടിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ ടാറ്റാ ദത്ത്(ഛോട്ടു) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Read Also : കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയേയും മറികടന്ന് കേരളം

ഇടുങ്ങിയ റോഡിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയുടെ മുന്നിലാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. സ്ത്രീ ഒഴിഞ്ഞുമാറി പോകാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തടഞ്ഞുവെയ്ക്കുകയും നഗ്നതാ പ്രദര്‍ശനം തുടരുകയും ചെയ്തു. ഒടുവില്‍ സ്ത്രീ ചെരിപ്പൂരി ഇയാളെ അടിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. ഇതിനുപിന്നാലെ സ്ത്രീയെ കയറിപിടിച്ച യുവാവ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഓടിപ്പോയ യുവാവിനെ സ്ത്രീ പിന്തുടരുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button