COVID 19Latest NewsNewsInternational

നവംബർ ആദ്യവാരം മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും ; ഒരുക്കങ്ങൾ ദ്രുതഗതിയിൽ

യുകെ: നവംബര്‍ ആദ്യവാരം മുതല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ ആളുകള്‍ക്ക് നല്കിത്തുടങ്ങുമെന്ന് റിപ്പോർട്ട് .

സണ്‍ ന്യൂസ് പേപ്പര്‍ പുറത്തുവിട്ട വിവരമനുസരിച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍ അവിടുത്തെ NHS ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷനുവേണ്ട അടിയന്തര ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു എന്നാണ്. അവര്‍ ഒരുക്കങ്ങള്‍ യുദ്ധസമാനമായ രീതിയില്‍ നടത്തിവരുകയാണ്.

രാജ്യമൊട്ടാകെ 5 സ്ഥലങ്ങളിലായി ദിവസം പതിനായിരം ആളുകള്‍ക്ക് വീതം കൃസ്തുമസിനു മുന്‍പ് വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിടുന്നത്. സര്‍ക്കാര്‍ ഇതുവരെ 10 കോടി ഡോസ് വാക്‌സിനാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ബ്രിട്ടനില്‍ ഈ വാക്‌സിന് ‘AZD1222 or ChAdOx1 nCoV-19’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനെക്കയും ചേര്‍ന്ന് സംയുക്തമായാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button