KeralaLatest NewsNews

തുലാവർഷം ഇന്ന് മുതൽ ; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര ജില്ലകളില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read Also : കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കുടുംബത്തിന് കൈമാറിയതായി പരാതി 

നാളെയും മറ്റന്നാളും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button