Latest NewsNewsEntertainment

മുണ്ട് മടക്കി, ചട്ടയണിഞ്ഞ് ബോൾഡ് അച്ചായൻ ലുക്കിൽ മലയാളികളെ ഞെട്ടിച്ച് നടി അനാർക്കലി; വൈറൽ ചിത്രം

ചട്ടയും മുണ്ടുമണിഞ്ഞ് എത്തിയ അനാര്‍ക്കലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി

അടിപൊളി ലുക്കില്‍ എത്തിയ അനാര്‍ക്കലി മരക്കാറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സണ്‍ ഫ്രാന്‍സിസിന്റെ വിവാഹത്തലേന്ന് ചട്ടയും മുണ്ടുമണിഞ്ഞ് എത്തിയ അനാര്‍ക്കലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 

”പള്ളി പെരുന്നാള്‍ വൈബ്‌സ്” എന്ന ക്യാപ്ഷനോടെ ചട്ടയുടുത്ത് മുണ്ടും മടക്കി കുത്തി നനഞ്ഞു കുളിച്ച് നില്‍ക്കുന്ന ചിത്രവും വരനും വധുവിനും ഒപ്പം നീന്തല്‍ കുളത്തില്‍ കിടക്കുന്ന ചിത്രങ്ങളുമാണ് അനാര്‍ക്കലി പങ്കുവെച്ചിരിക്കുന്നത്.

 

എന്നാൽ ഇത് അച്ചായത്തി അല്ല അച്ചായന്‍ ആണെന്നാണ് ആരാധകരുടെ കമന്റുകള്‍.

shortlink

Post Your Comments


Back to top button