Latest NewsNewsEntertainment

പ്രശസ്ത നിര്‍മാതാവ് ചെറുപുഷ്പം ഫിലിംസ് ഉടമ ജോസഫ് ജെ. കക്കാട്ടില്‍ അന്തരിച്ചു

പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

കോട്ടയം;മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാക്കളായ ചെറുപുഷ്പം ഫിലിംസ് ഉടമ ജോസഫ് ജെ. കക്കാട്ടില്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് പാലാ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സംസ്കാരം ഇന്നു നാലിന് കോട്ടയം കുരുവിനാല്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ചെറുപുഷ്പം കൊച്ചേട്ടന്‍ എന്ന് അറിയപ്പെടുന്ന അദ്ദേഹം എഴുപതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു.

ശ്രദ്ധേയമായ ‘അനാവരണം’ മുതല്‍ മുതല്‍ ‘നാടന്‍ പെണ്ണും നാട്ടുപ്രമാണിയും’ വരെയുള്ള ഒട്ടേറെ ചലച്ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു ജോസഫ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button