Latest NewsNewsIndia

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് യൂത്ത് കോണ്‍​ഗ്രസ്

ബെംഗളൂരു: ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍​ഗ്രസ് രം​ഗത്ത്. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധിയായ ബിനീഷിനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കിയിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യൂത്ത് കോണ്‍​ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Read also: ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു: കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അപ്രധാനമാക്കി അവഗണിക്കുന്ന വാർത്ത: എംബി രാജേഷ്

അതേസമയം ബിനീഷ് കോടിയേരിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ബിനീഷിനെ ജനറല്‍ ബോഡി അംഗത്വത്തില്‍ നിന്ന് ഉടന്‍ മാറ്റില്ല. കേസ് എടുത്താല്‍ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎ യ്ക്കുള്ളതെന്നും അസോസിയേഷൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button