KeralaLatest NewsNews

പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളെ കാത്തിരുന്ന് കയറിപ്പിടിക്കുന്നത് പതിവാക്കി യുവാവ്; പ്രതിയെ കണ്ടെത്താന്‍ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച് പൊലീസ്

മലപ്പുറം: പ്രഭാത സവാരി നടത്തുന്ന സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമായി ആ യുവാവ്. സ്ത്രീകളെ കയറിപ്പിടിക്കുന്നത് പതിവാക്കിയ യുവാവിനെതിരെ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കാലക്കൂത്ത് ഭാഗങ്ങളിലാണ് പ്രഭാത സവാരി നടത്തുന്ന സ്ത്രീകളെ സ്ഥിരമായി ഒരാള്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതോടെയാണ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

Read Also : എന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഏതെങ്കിലും സ്ത്രീകള്‍ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുകയാണ്; വിവാദപരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി മുകേഷ്

പ്രതിയെ കണ്ടെത്താനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പ്രദേശത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചിട്ടുമുണ്ട്. ദൃശ്യങ്ങളില്‍ സ്ലീവ്ലെസ് ടീഷര്‍ട്ട് ധരിച്ചയാളാണ് സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അയാള്‍ ആരാണെന്നും ഏത് നാട്ടുകാരനാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button