NattuvarthaLatest NewsKeralaNewsEntertainment

ജനപ്രിയ താരം ദിലീപ് മജീഷ്യനായെത്തുന്ന ‘പ്രൊഫസർ ഡിങ്കൻ’ സിനിമയുടെ പേരിൽ 5 കോടിയുടെ വൻ തട്ടിപ്പ്; മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രവാസി വ്യവസായി; ഞെട്ടിത്തെറിച്ച് സിനിമാ ലോകം

അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നല്‍കി പ്രവാസി വ്യവസായിയായ റാഫേല്‍

പ്രശസ്ത ഛായാ​ഗ്രഹകനായ രാമചന്ദ്ര ബാബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘പ്രൊഫസര്‍ ഡിങ്കന്‍’, പക്ഷെ, ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പല തവണ മാറി പോയതോടെയും ഇതുവരെ പൂര്‍ത്തിയാവാത്ത അവസ്ഥയിലാണ്. ഈ ചിത്രത്തിന്റെ പേരില്‍ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നല്‍കി പ്രവാസി വ്യവസായിയായ റാഫേല്‍ പി. തോമസ് രം​ഗത്തെത്തി.

‘പ്രൊഫസർ ഡിങ്കൻ’ എന്ന ചിത്രത്തിന്റെ പേരില്‍ നിര്‍മ്മാതാവ് സനല്‍ തോട്ടം അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത ശേഷം വധഭീഷണി മുഴക്കുകയാണ് എന്ന പരാതിയാണ് വ്യവസായി മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാതി പൂര്‍ത്തിയായ ചിത്രത്തിന്റെ ഭാഗങ്ങള്‍ കാണിച്ച് സനല്‍ തോട്ടം പലരില്‍ നിന്നുമായി കാശ് തട്ടുകയാണെന്ന് റാഫേല്‍ ആരോപിച്ചു.

കൂടാതെ നിലവിലെ കരാര്‍ പ്രകാരം സിനിമയുടെ പൂര്‍ണമായ അവകാശം തനിക്കാണ്, എന്നാല്‍ അത് അനുവദിച്ചു തരാന്‍ സനല്‍ തയ്യാറാവുന്നില്ല. കുടുംബത്തോടൊപ്പം തീ കൊളുത്തി മരിക്കുമെന്നും താന്‍ നാട്ടില്‍ എത്തിയാല്‍ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് റാഫേല്‍ പരാതിയില്‍ വ്യക്തമാക്കുന്നത്.

 

എന്നാൽ പ്രൊഫസര്‍ ഡിങ്കന്‍ പൂര്‍ണമായും ത്രീഡി ടെക്നോളജി ഉപയോഗിച്ചാണ് ഒരുക്കുന്നത്. നമിത പ്രമോദ് ആണ് നായിക ആയി അഭിനയിച്ചത്. സംവിധായകന്‍ റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ മജീഷ്യന്റെ റോളിലാണ് ദിലീപ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button